നെയ്യാറ്റിൻകര:പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.29 പ്രളയ പുനർനിർമാണ ഭവനങ്ങളുടെ താക്കോൽദാനവും നടന്നു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്,ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറിമാർ,ഉദ്യോഗസ്ഥർ,ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ്‌കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ അദാലത്തിൽ 1300 ഓളം പേർ പങ്കെടുത്തു.