story

കിളിമാനൂർ:ഫോറം ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ കിളിമാനൂർ,കഥാപ്രസംഗ പരിപോഷക സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഥികൻ പുളിമാത്ത് ശ്രീകുമാറിന്റെ 'സ്‌നേഹിച്ചു തീരാത്ത ഗന്ധർവൻ ' കഥാപ്രസംഗം ഉദ്ഘാടനം കിളിമാനൂർ മഹാദേവേശ്വരം രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ ഫ്രാക്ക് പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ മുല്ലക്കര രത്‌നാകരൻ എം.എൽ.എ നിർവഹച്ചു.മുത്താന സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലാലി,ചന്ദ്രബാബു,എം.കെ.ഗംഗാധര തിലകൻ,പി.ആർ.രാജീവ്,ധരളിക എന്നിവർ പങ്കെടുത്തു.