കിളിമാനൂർ:സംയുക്ത ട്രേഡ് യുണിയൻ ഇന്ന് നടത്തുന്ന പൊതുപണിമുടക്കിനോടനുബന്ധിച്ച് ഇടതുപക്ഷ കർഷകസംഘടനകളുടെ നേതൃത്വത്തിൽ കർഷകർ ഗ്രാമീണഹർത്താൽ ആചരിക്കും.ആറ്റിങ്ങൽ മണ്ഡലത്തിൽ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രചരണ ജാഥ നടത്തി.ജാഥ അവനവൻചേരിയിൽ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജയചന്ദ്രൻ ജാഥാ ക്യാപ്ടൻ അഡ്വ.എസ് ലെനിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജാഥാ മാനേജർ വാസുദേവക്കുറുപ്പ് സംസാരിച്ചു.ദേവരാജൻ സ്വാഗതവും അഡ്വ.എസ്.കുമാരി നന്ദിയും പറഞ്ഞു.വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ അംഗങ്ങളായ അഡ്വ.സി.എസ്.രാജീവ്,അഡ്വ.കെ.വിജയൻ,എസ്.ഹരിഹരൻപിള്ള,ബിജിമോൾ,വല്ലൂർ രാജീവ്,എസ്.പുഷ്പാംഗദൻ,പി.ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.