പാലോട്:കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം ഞായറാഴ്ച ചടച്ചിക്കരിക്കകത്ത് നടക്കും.മെഡിക്കൽ ക്യാമ്പ് ,ബോധവത്കരണ ക്ലാസ്,കരകൗശലപ്രദർശനം,ആദരിക്കൽ,കലാപരിപാടികൾ എന്നിവ ഉണ്ടാകും.രാവിലെ 9ന് നിംസ് മെഡിസിറ്റിയുടെ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 3ന് ഡോ.അരുൺ ബി നായർ നയിക്കുന്ന ക്ലാസ്,4ന് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ.ഷിബു നയിക്കുന്ന ക്ലാസ്,4.30ന് കുടുംബ സംഗമം,വി.എൽ.രാജീവിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തൊഴിൽ യൂണിറ്റ് ഉദ്ഘാടനവും, പാലോട് രവി ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിക്ടർ തോമസ് സ്വാഗതവും ജി.ഗോപാലകൃഷ്ണൻ നന്ദിയും

പറയും.