vld-1

വെള്ളറട: പെരൂങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും പ്രളയ പുനർനിർമ്മാണ ഭവനങ്ങളുടെ താക്കോൽ ദാനവും കുന്നത്തുകാൽ ഗൗതം ആഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഗീതാ രാജശേഖരൻ,​ ബ്ലോക്കു പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, എച്ച്.എസ്. അരുൺ,​ ഐ.ആർ. സുനിത, ബി. ഷാജി, എം. ശോഭകുമാരി, കെ. അനിൽ,​ സി.പി.ഐ.എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി, എസ്. സുന്ദരേശൻനായർ, കെ.എസ്. ഷീബാറാണി, പാലിയോട് ശ്രീകണ്ഠൻ,​ ബി.ഡി.ഒ സുരേഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.