കുഴിത്തുറ: തമിഴ്നാട് സർക്കാർ നൽകുന്ന പൊങ്കൽ സമ്മാനം നാളെ മുതൽ കന്യാകുമാരി ജില്ലയിൽ വിതരണം തുടങ്ങും.1000രൂപയുടെ പൊങ്കൽ കിറ്റാണ് ഇക്കുറി സർക്കാർ പൊങ്കൽ സമ്മാനവുമായി ഓരോ കുടുംബത്തിനും നൽകുന്നത്.1കിലോ പച്ചയരി,1കിലോ ശർക്കര,20ഗ്രാം കിസ്മിസ്, 20ഗ്രാം അണ്ടിപ്പരിപ്പ്, 5ഗ്രാം ഏലയ്ക്ക എന്നിവ അടങ്ങിയതാണ് പൊങ്കൽ കിറ്റ്. ഇതിനോടൊപ്പം കരിമ്പും നൽകും. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് പൊങ്കൽ സമ്മാനം നൽകുന്നത്.13 ന് വരെ വിതരണം ചെയ്യും.