വർക്കല: വർക്കലക്ലബിന്റെ പുതുവത്സര കുടുംബസംഗമ പരിപാടിയായ ശുഭസന്ധ്യയുടെ ഉദ്ഘാടനവും സുവനീർ പ്രകാശനവും വയലാർശരത്ചന്ദ്രവർമ്മ നിർവഹിച്ചു.അംഗങ്ങളുടെ തിരിച്ചറിയൽ രേഖയുടെ വിതരണം അഡ്വ.വി.ജോയി എം.എൽ.എയും ഡയറക്ടറിയുടെ വിതരണം രാഹുൽഈശ്വറും കാർസ്റ്റിക്കറിന്റെ വിതരണം അഡ്വ.ബി.രവികുമാറും നിർവഹിച്ചു.അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകളും വിതരണം ചെയ്തു.ക്ലബ് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ദേവകുമാർ സ്വാഗതവും അരുൺഭാസി നന്ദിയും പറഞ്ഞു. ഭാരവാഹികളായി എൻ.സുരേഷ് (പ്രസിഡന്റ്),ഫിറോസ് അപ്പുക്കുട്ടൻ (വൈസ് പ്രസിഡന്റ്),സി.പ്രസന്നകുമാർ (സെക്രട്ടറി),ബി.ഹരി (ജോയിന്റ് സെക്രട്ടറി), ജ്യോതി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.