ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം ചിറമൂല കേന്ദ്രം മുക്ക് ശാഖാവാർഷികാഘോഷവും പ്രതിഭാസംഗമവും ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്തു.ശാഖ വൈസ് പ്രസിഡന്റ് പി.ഷൈൻരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണവും എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജ് സംഘടനാ സന്ദേശവും നൽകി.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വിതരണം ചെയ്തു.ശാഖകളിൽ നിന്നും തിരഞ്ഞെടുത്ത നിർദ്ധന കുടുംബങ്ങളിലെ 20 രോഗികൾക്കുള്ള യൂണിയൻ - ശാഖാ തുടർ ചികിത്സാ സഹായം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് ജി.സോമൻ,സെക്രട്ടറി ആർ.സുനിൽകുമാർ,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ, സജി വക്കം,അജി കീഴാറ്റിങ്ങൽ,വനിതാ സംഘം യൂണിയൻ സെക്രട്ടറി സലിത,ശാഖ ഭാരവാഹികളായ രാധാകൃഷ്ണൻ,ശശാങ്കൻ,ശശിധരൻ, സുനിൽകുമാർ,ബിജു കുന്നുംപുറം,സുഗതൻ,ഷീല,സുലോചന,ഷർമ്മിള,വനിതാ സംഘം ശാഖാ ഭാരവാഹികളായ പ്രഭാ സുഗതൻ,ആശാ സുഭാഷ്, സുലോചന, ആശ എന്നിവർ സംസാരിച്ചു.