mathsiya-vilpana

വക്കം: നിലയ്ക്കാമുക്ക് മാർക്കറ്റിൽ നിന്ന് ചീഞ്ഞ മത്സ്യം പിടിച്ചെടുത്ത് കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം നിലയ്ക്കാമുക്ക് മാർക്കറ്റിൽ ചീഞ്ഞ മത്സ്യം വിൽക്കുന്നതായുള്ള വാർത്ത കേരളകൗമുദി ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വക്കം ഗ്രാമ പഞ്ചായത്തിന്റെയും, വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഹെൽത്ത് സ്ക്വാഡിന്റെയും നേതൃത്വത്തിൽ ചന്തയിൽ പരിശോധന നടത്തി കേടായ മത്സ്യങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട്‌ ഇവ മാർക്കറ്റ് വളപ്പിൽ കുഴിച്ചുമൂടി. വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു, വാർഡ് മെമ്പർ പ്രസന്ന, ഹെൽത്ത് സൂപ്പർവൈസർ കതിരേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ്, ജിജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി വിഭാഗത്തിനെ കൂടി ഉൾപ്പെടുത്തി വിശദമായ പരിശോധന സംഘടിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു പറഞ്ഞു