തിരുവനന്തപുരം: ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്.ആനന്ദകുമാർ അദ്ധ്യക്ഷ്യത വഹിച്ചു. സെക്രട്ടറി അരുൺ .കെ.എസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ.എസ്.ജയൻ, പി.കെ.സാം, കെ.ജെ. കുഞ്ഞുമോൻ, ഷിജി ഷാജഹാൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ്.ലാൽ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് നേതാക്കളായ അഭിലാഷ് എ.ആൽബർട്ട്, ആദർശ്കൃഷ്ണ, അൽജിഹാൻ, എസ്.ആർ.ഉണ്ണികൃഷ്ണൻ, കൃഷ്ണപ്രശാന്ത്, സുജിത്ത് .എം.എസ്, സൂരജ്.എസ്, സൂര്യ .സി, എ.ജി.അനുജ, അർച്ചന, അഖില എന്നിവർ നേതൃത്വം നൽകി.