തിരുവനന്തപുരം:റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം മെട്രോ,റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് റീച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച 'പ്ലാസ്റ്റിക്കിനോട് വിട 'എന്ന പദ്ധതിയുടെയും കാച്ചാണി വാർഡ് പൂർണമായും മാലിന്യ മുക്തമാക്കി ഓരോ കുടുംബത്തിനും തുണി സഞ്ചി വിതരണം ചെയ്യുന്ന പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.കവടിയാർ ടെന്നീസ് ക്ലബിൽ ടന്ന യോഗത്തിൽ ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ കെ. ജെ.രാജീവ്,കരകുളം ഗ്രാമ പഞ്ചായത്ത് മെമ്പർ വികാസ് ദിവാകരൻ,പ്രസിഡന്റ് എം.എസ്.അനില,ക്ലബ് സെക്രട്ടറി കെ.ശിവാനന്ദൻ,പ്രസിഡന്റ് ഡോ.ജേക്കബ് ഒളശയിൽ മാത്യു,അസിസ്റ്റന്റ് ഗവർണർ സി.ഷാജി എന്നിവർ പങ്കെടുത്തു.