നെയ്യാറ്റിൻകര : എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ 18ന് തൃശൂരിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവെന്റിനോടനുബന്ധിച്ച് നെയ്യാറ്റിൻകര യൂണിയനിൽ നിന്നുള്ള നൃത്ത പരിശീലകരുടെയും രക്ഷകർത്താക്കളുടെയുo സംയുക്ത യോഗവും നർത്തകരുടെ ഗ്രൗണ്ട് റിഹേഴ്സലും അരുവിപ്പുറം ക്ഷേത്ര അങ്കണത്തിൽ നടന്നു.യൂണിയൻ സെക്രട്ടറി ആവണി ബി ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു.മെഗാ ഇവന്റെറിൽ പങ്കെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ വിശദീകരിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ സുരേഷ് കുമാർ, യൂണിയൻകൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ,മാരായമുട്ടം സജിത്, ബ്രിജേഷ്കുമാർ, വനിതാ സംഘംപ്രസിഡൻറ് ഉഷാശിശുപാലൻ,സെക്രട്ടറി ജയകുമാരി, വനിതാ സംഘം ഭാരവാഹികളായ ബിന്ദു ,ശൈലജ, ഷീല, രമണി, റീന ലളിതാ മണി, ഗീതാകുമാരി ശാഖാ ഭാരവാഹികളായ കള്ളിക്കാട് സുദർശനൻ ചന്ദ്രബാബു, വടകോട് പ്രദീപ് എന്നിവർ സംബന്ധിച്ചു ..