gk

1. ബാബറെ ഇന്ത്യ ആക്രമിക്കുന്നതിനായി ക്ഷണിച്ച പഞ്ചാബിലെ ഗവർണർ?

ദൗലത്‌ഖാൻ ലോദി

2. ആത്മകഥ രചിച്ച ആദ്യത്തെ മുഗൾ ചക്രവർത്തി?

ബാബർ

3. ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത്?

ബാബർ

4. പേർഷ്യൻ ഭാഷയിൽ ഹുമയൂൺ എന്ന പേരിന്റെ അർത്ഥം?

ഭാഗ്യവാൻ

5. ഹമീദാബാനുബീഗം ആരുടെ രാജ്ഞിയായിരുന്നു?

ഹുമയൂണിന്റെ

6. 'ജീവിതത്തിൽ എന്നും ഉരുണ്ടുവീണുകൊണ്ടിരുന്ന ഹുമയൂൺ ഉരുണ്ടുകൊണ്ടുതന്നെ സ്വന്തം ജീവിതത്തെ മറികടന്നുപോയി" എന്ന് അഭിപ്രായപ്പെട്ട ചരിത്രകാരൻ?

ലെയ്‌ൻപൂൾ

7. ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം?

ഡൽഹി

8. ഡൽഹിയിൽ ഷേർഷാ നിർമ്മിച്ച കോട്ട?

പുരാണക്വില

9. 1542 ഒക്ടോബർ 15ന് ഇന്നത്തെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽപ്പെട്ട ഉമർകോട്ടിൽ ജനിച്ച മുഗൾ ചക്രവർത്തി?

അക്‌ബർ

10. അക്‌ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായം?

മൻസബ്‌ദാരി

11. ഹേമചന്ദ്ര വിക്രമാദിത്യ ഏത് പേരിലാണ് ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത്?

ഹെമു

12. ഫത്തേപ്പുർ സിക്രിയിൽ അക്‌ബർ നിർമ്മിച്ച പ്രാർത്ഥനാലയം?

ഇബാദത്ത്‌ഖാന

13. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്‌ബർ തോല്പിച്ച രജപുത്ര യോദ്ധാവ്?

റാണാപ്രതാപ് സിംഹൻ

14. ആഗ്രാ കോട്ട നിർമ്മിച്ചത്?

അക്‌ബർ

15. അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

സിക്കന്ദ്ര (ആഗ്ര)

16. നീതിച്ചങ്ങല സ്ഥാപിച്ച ചക്രവർത്തി?

ജഹാംഗീർ

17. ഖുറം രാജകുമാരൻ ഏത് പേരിലാണ് ചക്രവർത്തിയായത്?

ഷാജഹാൻ

18. മെഹറുന്നിസ ഏത് പേരിലാണ് മുഗൾചരിത്രത്തിൽ അറിയപ്പെടുന്നത്?

നൂർജഹാൻ

19. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലഹോർ

20. മുഗൾ തലസ്ഥാനം ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്?

ഷാജഹാൻ

21. മുഗൾ കലയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?

ഷാജഹാന്റെ.