കോഴിക്കോട് : അരവിന്ദഘോഷ് റോഡ് നാഥൻ ആൻഡ് കമ്പനി ചാർട്ടേഡ് അക്കണ്ടന്റ്‌സ് സീനിയർ പാർട്ട്ണർ പി.കെ.രാമനാഥൻ (87) അരവിന്ദഘോഷ് റോഡിലെ 'ബാലഗോപാൽ' വസതിയിൽ നിര്യാതനായി. തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുൻ ചെയർമാനും തളി ബ്രാഹ്മണ സമൂഹ മഠത്തിന്റെ മുൻ ഓഡിറ്ററുമായിരുന്നു.
ഭാര്യ: പി.രുഗ്മിണി. മക്കൾ: ആർ.രാജഗോപാല കൃഷ്ണൻ (പാർട്ട്ണർ, നാഥൻ ആൻഡ് കമ്പനി, ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ്), ആർ. മഞ്ജുള രാമകൃഷ്ണൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്, മുംബൈ). മരുമക്കൾ: സി.രാമകൃഷ്ണൻ (മുൻ സി.എഫ്.ഒ, ടാറ്റാ മോട്ടോർസ്, മുംബൈ), ശോഭ രാജഗോപാലകൃഷ്ണൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്).കണ്ണുകൾ കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.