കിളിമാനൂർ: ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷൻ, ഫാർമേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയും സംയുക്തമായി കിളിമാനൂരിൽ ചക്ക മഹോത്സവം സംഘടിപ്പിക്കുന്നു. ഒപ്പം ചക്ക, തേൻ, കാർഷിക പ്രദർശന വിപണനമേളയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വ്യാപകമായി രണ്ടാം ഘട്ടമായണ് മേള സംഘടിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ജില്ലയിൽ 8 മത്തേതാണ് കിളിമാനൂരിൽ നടക്കുന്നത്. മേളയുടെ ഭാഗമായി യന്ത്ര സംവിധാനമില്ലാതെ ചക്ക ആറുമാസത്തോളം സൂക്ഷിക്കാൻ കഴിയുന്നതിനുള്ള പരിശീലനം കുടുംബശ്രീ അംഗങ്ങൾക്ക് നൽകും. വ്യാഴാഴ്ച രാവിലെ 11 ന് കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന ഉദ്ഘാടന സമ്മേളനം ബി. സത്യൻ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അദ്ധ്യക്ഷത വഹി ക്കും. ആദ്യ വില്പന കെ. രാജേന്ദ്രനും ആദ്യ വാങ്ങൽ താഹിറ ബീവിയും ചക്ക പായസ വില്പന എസ്. രാജലക്ഷ്മി അമ്മാളും ഉദ്ഘാടനം ചെയ്യും.