prathishedham

വെഞ്ഞാറമൂട്: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം വെഞ്ഞാറമൂട് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ജില്ലാ കമ്മിറ്റി അംഗം ജെ. വിമലാദേവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. ഷീലാകുമാരി അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി കെ. വിജയകുമാരി, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി, എസ്. ലേഖകുമാരി, ഡി,​ ലതിക, സുജ തുടങ്ങിയവർ പങ്കെടുത്തു.