വെഞ്ഞാറമൂട്: ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കെതിരെ എ.ബി.വി.പി അക്രമത്തിൽ വ്യാപക പ്രതിഷേധം. പാങ്ങോട് മന്നാനിയ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരുടെയും നേതൃത്തിൽ പാങ്ങോട് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രിൻസിപ്പാൾ ഡോ. പി. നസീർ ഉദ്ഘാടനം ചെയ്തു. കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്, ഡോ നൗഫൽ, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ആസിഫ് തുടങ്ങിയവർ സംസാരിച്ചു.