jadha

വെഞ്ഞാറമൂട്: ഇന്ന് നടക്കുന്ന ഗ്രാമീണ ഹർത്താലിന്റെ പ്രചരണാർത്ഥം വാഹന ജാഥ സംഘടിപ്പിച്ചു. സംയുക്ത കർഷകസമിതി വാമനപുരം നിയോജകമണ്ഡലം സമരപ്രചരണജാഥ വെഞ്ഞാറമൂട്ടിൽ ജാഥ കർഷക സംഘം ജില്ലാ ട്രഷറർ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ജി. ബിജു അദ്ധ്യക്ഷനായി. ജാഥാക്യാപ്റ്റൻ ബി. ബാലചന്ദ്രൻ, ആർ. മുരളി, കെ. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. തേമ്പാമൂട്,​ പനവൂർ, മൂഴി, നന്ദിയോട്, പാലോട്, ഭരതന്നൂർ, കല്ലറ തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ജാഥ വാമനപുരത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആർ. മുരളി, വേങ്കവിള സുരേഷ്, കെ.എസ്. മജ്നു, പി. പ്രഭാസൻ, ജോർജ് ജോസഫ്, പുല്ലമ്പാറ ദിലീപ്, കെ. ദേവദാസ്,ആർ.കെ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.