ഡോ.എൽ.എസ്. വത്സല

തിരുവനന്തപുരം : ഇടപ്പഴിഞ്ഞി ശാസ്താനഗർ എസ്.ആർ.എ 28ൽ പരേതനായ ഡോ. കെ. രാധാകൃഷ്ണന്റെ (ഓച്ചിറ) ഭാര്യ ഡോ.എൽ.എസ്. വത്സല (70, റിട്ട. പ്രൊഫ. കമ്മ്യൂണിറ്റി, മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്) നിര്യാതയായി. പൂജപ്പുര സുദർശനത്തിൽ പരേതനായ ലക്ഷ്മണൻ നായരുടെയും സരസ്വതി ഭായിയുടെയും മകളാണ്. അമൃത മെഡിക്കൽ കോളേജിലും ഗോകുലം മെഡിക്കൽ കോളേജിലും കമ്മ്യൂണിറ്റി മെഡിസിൻ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. മകൾ : ഗായത്രി രാധാകൃഷ്ണൻ. മരുമകൻ : സഞ്ജീവ്. സഹോദരങ്ങൾ : ഡോ. എൽ.എസ്. ഉഷ മോഹൻകുമാർ, പരേതനായ എൽ.എസ്. രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

വിജയകുമാരി

തിരുവനന്തപുരം : മേലാറന്നൂർ വി.ആർ.എ 13ൽ ശശിധരൻ നായരുടെ ഭാര്യ വിജയകുമാരി (65) നിര്യാതയായി. മക്കൾ : പരേതനായ ശ്രീകുമാർ (കണ്ണൻ), ശ്രീദേവി, ശ്രീകല. മരുമക്കൾ: ധനശേഖരൻ (അപ്പു), കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

എസ്. വാസു

കാട്ടാക്കട : പന്നിയോട് ആനാകോട് വി.വി. ഭവനിൽ എസ്. വാസു (86) നിര്യാതനായി. ഭാര്യ സി. സുമതി. മക്കൾ : വി. വിജയൻ, വി. ജയൻ. മരുമക്കൾ : എൻ. ഗിരിജ. ഒ. ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

അനിരുദ്ധൻ

തിരുവനന്തപുരം : കുന്നുകുഴി അനി ഓട്ടോ വർക്സ് ഉടമ അനിരുദ്ധൻ (65) നിര്യാതനായി. ഭാര്യ ജയകുമാരി. മക്കൾ : അരുൺ, അനുജ. മരുമകൻ: അരവിന്ദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് പാറശ്ശാല നെടുവാൻവിള പൂമുഖത്തുവീട്ടിൽ.