noohu

തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സംഘടനാ തലങ്ങളിൽ അനവധി സ്ഥാനങ്ങൾ വഹിച്ചിരുന്നയാളുമായ ശ്രീകാര്യം സി വി നഗർ ഗസലിൽ എം .നൂഹു (92 )നിര്യാതനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി ആദ്യത്തെ ശ്രീകാര്യം പഞ്ചായത്ത് അംഗമായിരുന്നു. കർഷക സംഘം, ഗവൺമെൻറ് പ്രസ്സ് എംപ്ലോയീസ് യൂണിയൻ, ശ്രീകാര്യം മുസ്ലിം ജമാഅത്ത് തുടങ്ങിയ സമിതികളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. കെ എസ് ടി എ യുടെ സജീവ പ്രവർത്തകയായിരുന്നു എൽ എം ഫൈസ(റിട്ടയേഡ് അധ്യാപികയാണ്) ഭാര്യ. മക്കൾ : നിസാർ എൻ (,ഡെപ്യൂട്ടി സൂപ്രണ്ട് ഗവൺമെൻറ് പ്രസ് ), നഹാസ് .എൻ . (ഗവേഷണ വിഭാഗം കേരള യൂണിവേസിറ്റി), ഡോ സുൽഫി നൂഹു (ആരോഗ്യ വകുപ്പിൽ കൺസൽട്ടൻറ് ഇ എൻ ടി സർജൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ), ബീന (കോപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ : സബീന നിസാർ (ശ്രീകാര്യം ഗവമെന്റ് ഹൈസ്കൂൾ ), ബബിത നഹാസ് (അണ്ടർ സെക്രട്ടറി, ഗവൺമെൻറ് സെക്രട്ടറിയേറ്റ്) ,റോജിതാ സുൽഫി (എൻജിനിയർ), സക്കീർ ഹുസൈൻ (എൻജിനിയർ കെഎസ്ഇബി) .കബറടക്കം ശ്രീകാര്യം മുസ്ലിം ജമാഅത്ത് പള്ളിയിൽ നടത്തി.