teacher-wrote-higher-seco
Teacher wrote higher secondary exam for students

തിരുവനന്തപുരം: പൊതുപണിമുടക്ക് ദിനമായ ഇന്ന് നിശ്ചയിച്ചിട്ടുള്ള ഐ.ഐ.ടി, എൻ.ഐ.ടി അടക്കം രാജ്യത്തെ പ്രധാന എൻജിനിയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മാറ്റിവയ്ക്കാത്തത് വിദ്യാർത്ഥികളെ വലയ്ക്കും.

ജനുവരി 6 മുതൽ 9 വരെയാണ് കേരളത്തിൽ ജെ.ഇ.ഇ നടക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ വിദ്യാർത്ഥികൾക്ക് വിവിധ ഘട്ടങ്ങളായാണ് പരീക്ഷാ സമയം . ഇന്ന് രാവിലെയും വൈകിട്ടുമുള്ള സെഷനുകളിൽ ജെ.ഇ.ഇ. പരീക്ഷയുണ്ട്. ദേശീയതലത്തിൽ 10 ലക്ഷം കുട്ടികൾ ഈ പരീക്ഷയെഴുതുന്നുണ്ട്. കേരളത്തിൽ ഇന്ന് ആയിരത്തിലേറെ കുട്ടികൾ പരീക്ഷയെഴുതാനുണ്ട്. നേരത്തേ തുടങ്ങിയ പരീക്ഷയായതിനാൽ മാറ്റാനാവില്ലെന്നാണ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജെ.ഇ.ഇയ്ക്ക് സെന്ററുകളുണ്ട്.