കല്ലറ: തൂങ്ങി മരിച്ച ഗൃഹനാഥന്റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. വാമനപുരം ഇരുളൂർ പത്മനാഭ മന്ദിരത്തിൽ ശശിധരൻ നായ (70)രു ടെ മൃതദേഹമാണ് നായ്ക്കൾ കടിച്ചുപറിച്ച നിലയിൽ സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ കണ്ടത്. മൃതദേഹത്തിന്റെ അവസ്ഥ കണ്ട് മൃഗങ്ങൾ ആക്രമിച്ചു കൊന്നതാകാമെന്ന് നാട്ടുകാർ സംശയിച്ചിരുന്നു . ഇവർ വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ കഴുത്തിന്റെ ഭാഗത്തു നിന്ന് കയറിന്റെ ഒരു ഭാഗം ലഭിച്ചിരുന്നു. ഇതിനാൽ ആത്മഹത്യ ചെയ്തതായിരിക്കാമെന്നും ബലക്കുറവുള്ള കയർപൊട്ടി മൃതദേഹം താഴെ വീണപ്പോൾ നായ്ക്കൾ ആക്രമിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. ഭാര്യ വിജയകുമാരിയുടെ മരണശേഷം ശശിധരൻ നായർ ലോഡ്ജ് മുറികളിലും മറ്റു വാടക കെട്ടിടങ്ങളിലുമാണ് താമസിച്ചു വന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. മക്കൾ ജി.എസ്.സുമി, ജി.എസ്.സുധി