ബാലരാമപുരം: കിഡ്നി തകരാറിലായി ബാലരാമപുരം കുടുംബആരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന വൃദ്ധക്ക് സഹായവുമായി പുനർജനി. മന്നോട്ടുകോണത്ത് വാടകവീട്ടിൽ താമസിക്കുന്ന കൂലിപണിക്കാരനും എഴുത്തുകാരനുമായ ശശിധരൻ പൊറ്റയിലിന്റെ ഭാര്യ സരോജമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ബാലരാമപുരം ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നത്. സരോജത്തിന്റെ ചികിത്സക്കായി പുനർജനിയുടെ ധനസഹായം ബാലരാമപുരം പൊലീസ് പി.ആർ.ഒ എ.വി സജീവ് ശശിധരന് കൈമാറി. വൃദ്ധയുടെ തുടർചികിത്സയുടെ ഭാഗമായി മരുന്നും മറ്റ് സേവനവും വാട്ടർബെഡ്ഡ് തുടങ്ങിയ ലഭ്യമാക്കുമെന്നും പുനർജനി ഉറപ്പ് നൽകി. ബാലരാമപുരം സീനിയർ സിറ്റിസൺസ് ചെയർമാൻ ബാലരാമപുരം അൽഫോൺസ്, പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം എന്നിവർ പങ്കെടുത്തു.