തിരുവനന്തപുരം: ഡോ. രമാ ഉണ്ണിത്താന്റെ 'മഹദ് വചനങ്ങൾ' എന്ന പുസ്തകം വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ കെ. ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ, നഗരസഭാ ആസൂത്രണസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ഡോ. രമാ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് ദീപ്തി.കെ.ആർ പുസ്തകം പരിചയപ്പെടുത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകലചിങ്ങോലി സ്വാഗതവും പി.വി. രാജൻ നന്ദിയും പറഞ്ഞു.