തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച നൂറ് തൊഴിലിടങ്ങളുടെ ഈ വർഷത്തെ പട്ടികയിൽ മുൻനിര ഡിജിറ്റൽ ട്രാൻസ്‌ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ഇടംപിടിച്ചു. ഇതിനുള്ള ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡ് കമ്പനി സ്വന്തമാക്കി. തൊഴിൽ റിക്രൂട്ടിംഗ് വെബ്സൈറ്റായ ഗ്ലാസ്‌ഡോറാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ജീവനക്കാർ ജോലി, തൊഴിൽ അന്തരീക്ഷം എന്നിവയെ മുൻനിറുത്തി നൽകുന്ന പ്രതികരണങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം.
അഭിമാനകരമായ അംഗീകാരമാണിതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗ്രേറ്റ് പ്ളേസ് റ്റു വർക്ക് പുരസ്‌കാരം, സ്ത്രീകൾക്ക് ഏറ്റവും മെച്ചപ്പെട്ട തൊഴിലന്തരീക്ഷമുള്ള നൂറ് കമ്പനികളുടെ പട്ടികയിൽ ഇടം, വർക്കിംഗ് മദർ അവതാർ100 എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ മോസ്റ്റ് ഇൻക്ലൂസീവ് കമ്പനീസ് ഇൻഡക്‌സിലും യു.എസ്.ടി ഗ്ലോബൽ ഉൾപ്പെട്ടിരുന്നു.