general

ബാലരാമപുരം: അന്തിയൂർ റസിഡന്റ്സ് അസോസിയേഷനിൽ സി.സി ടി.വി കാമറ ഉദ്ഘാടനവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി മുഖ്യപ്രഭാഷണം നടത്തി.സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ഐ ജി. ബിനു ജാഗ്രതാസന്ദേശം നൽകി. നേമം ബ്ലോക്ക് മെമ്പർമാരായ ഡി. സുരേഷ് കുമാർ, ​എസ്.ജയചന്ദ്രൻ,​ സാഹിത്യകാരൻ തലയൽ മനോഹരൻ നായർ,​ ബാലരാമപുരം എസ്.ഐ ജി.വിനോദ് കുമാർ,​ പി.ആർ.ഒ എ.വി.സജീവ്, ​​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ സംസാരിച്ചു.സെക്രട്ടറി പി. ഹരിപ്രസാദ് സ്വാഗതവും എസ്. സെയ്യദലി നന്ദിയും പറഞ്ഞു