കുഴിത്തുറ: കുഴിത്തുറയിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീടിന്റെ ജന്നൽ കമ്പി അറുത്തുമാറ്റി കള്ളൻ 15പവൻ കവർന്നു. കുഴിത്തുറ പടപ്പാറ സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച് രാത്രി 11മണിക്കായിരുന്നു സംഭവം. രഞ്ജിതും അമ്മ കൃപയും വീട്ടിൽ ഉറങ്ങവെ, വീടിന്റെ മുൻവശത്തുള്ള ജന്നലിന്റെ കമ്പി അറുത്താണ് കള്ളൻ അലമാരയിൽനിന്ന് 15പവൻ കവർന്നത്. ശബ്ദം കേട്ട് രഞ്ജിത് എണീറ്റപ്പോൾ കള്ളൻ ഓടി രക്ഷപ്പെട്ടു.