dd

നെയ്യാറ്റിൻകര: ഭർത്തൃ വീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ ചെയ്തനിലയിൽ. അവണാകുഴി ആരതി ഭവനിൽ ബാബുജിയുടേയും വിനിതകുമാരിയുടേയും മകൾ ആരതിയാണ് (20) തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം . മെഡിക്കൽ കോളേജിലെ രണ്ടാം വർഷ ബി.ഫാം വിദ്യാർത്ഥിയായിരുന്നു ആരതി.വെങ്ങാനൂർ മുട്ടയ്ക്കാട് പനങ്ങോട് ശിവകൃപയിൽ സച്ചിനാണ് ഭർത്താവ്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം കാരണം പലപ്പോഴും ആരതി ഭർത്താവിന്റെ വീടുപേക്ഷിച്ച് തന്റെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. രണ്ട് മാസം മുൻപ് ജീവിതം അവസാനിപ്പിക്കുവാനായി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയ ആരതിയെ വേളാങ്കണ്ണിക്ക് സമീപം വച്ച് ബന്ധുക്കൾ കണ്ടെത്തി തിരികെ കൊണ്ടു വരികയായിരുന്നു. .ആരതിയുടെ പിതാവ് ആട്ടോഡ്റൈവറായ ബാബുജി മൂന്നുപ്രാവശ്യം സച്ചിനെതിരെ കോവളം പൊലീസിൽ പരാതി നൽകിയിരുന്നു.