kadakampalli-surendran
KADAKAMPALLI SURENDRAN

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കിയ നടപടി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം ചെയ്തു. ടൂറിസം സീസൺ ആയതിനാൽ വിദേശ-ആഭ്യന്തര സഞ്ചാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് എടുത്ത ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉൾപ്പടെ കണക്കിലെടുത്താണ് വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് സംയുക്ത സമരസമിതിയോട് അഭ്യർത്ഥിച്ചതെന്നും ഈ ആവശ്യത്തിന് അനുകൂലമായി നിലപാടെടുത്ത സമരസമിതിയെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.