inter-milan
inter milan

3-1

മിലാൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ നാപ്പോളിയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച ഇന്റർ മിലാൻ യുവന്റ്‌സിനെ മറികടന്ന് വീണ്ടും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് എത്തി.

ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ ഇരു ഗോളുകളാണ് ഇന്ററിന് വിജയം സമ്മാനിച്ചത്. ലൗതാരോ മാർട്ടിനസ് ഒരു ഗോൾ നേടി.

14, 33 മിനിട്ടുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ. 39-ാം മിനിട്ടിൽ അർക്കാഡിയസ് മിലിക്ക് നാപ്പോളിയുടെ ഗോൾനേടി. 62-ാം മിനിട്ടിലാണ് ലൗതാരോ ഇന്ററിന്റെ മൂന്നാം ഗോൾ നേടിയത്.

ഈ വിജയത്തോടെ ഇന്റർ മിലാന് 18 മത്സരങ്ങളിൽ നിന്ന് 45 പോയിന്റായി. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ കാഗ്ളിയറിയെ 4-0ത്തിന് കീഴടക്കിയ യുവന്റ്‌സിനും 18 കളികളിൽ നിന്ന് 45 പോയിന്റാണുള്ളത്. ഗോൾ ശരാശരിയിലാണ് ഇന്റർ മിലാൽ യുവന്റ്‌സിനെ മറികടന്ന് ഒന്നാമതായിരിക്കുന്നത്.

22

വർഷത്തിന് ശേഷമാണ് നാപ്പോളിയുടെ ഹോം ഗ്രൗണ്ടിയ സാൻ പൗളോയിൽ ഇന്റർ മിലാൽ ഒരു സെരി എ മത്സരം ജയിക്കുന്നത്. 1997 ഒക്ടോബറിലായിരുന്നു ഇതിന് മുമ്പുള്ള ജയം.

എഫ്.എ കപ്പ് ആഴ്സനലിന് ജയം

ലണ്ടൻ : ഇംഗ്ളീഷ് എഫ് എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻ നിര ക്ളബായ ആഴ്സനൽ മൂന്നാം റൗണ്ടിൽ ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം റെയ്ഡ് നെൽസണാണ് ആഴ്സനലിന്റെ വിജയ ഗോൾ നേടിയത്.