വിതുര:വിതുര പഞ്ചായത്തിലെ പേപ്പാറ പട്ടൻകുളിച്ചപാറ കേന്ദ്രമാക്കി റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരിച്ചു.ഫെഡറേഷൻസ് ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജം.ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി തെന്നൂർ ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായി സുന്ദരൻപിള്ള (പ്രസിഡന്റ്),സാജൻ,ലതിക(വൈസ് പ്രസിഡന്റുമാർ),വിജിൽ (സെക്രട്ടറി),ശ്രീജിത്,സൈന(ജോയിന്റ്‌സെക്രട്ടറിമാർ),പ്രവീൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.