ബാലരാമപുരം:നവയുഗം ഗ്രാമീണഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു.ഉറങ്ങാത്ത മഴ എന്ന വിഷയത്തിൽ മൂന്ന് പേജിൽ കവിയാത്തതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ കഥകളാണ് അയക്കേണ്ടത്.സൃഷ്ടികൾക്കൊപ്പം കോളേജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രവും ബയോഡേറ്റയും ഹാജരാക്കേണ്ടതാണ്.കഥകൾ അയക്കേണ്ട വിലാസം സെക്രട്ടറി നവയുഗം ഗ്രാമീണഗ്രന്ഥശാല,​ശിവാലയക്കോണം,​ഭഗവതിനട പി.ഒ പിൻ 695501.ഫോൺ: 9349312429.