തിരുവനന്തപുരം: കൗമാരക്കാരിലെ ഹൃദയസംബന്ധമായ രോഗങ്ങൾക്കും മറ്റ് പ്രശ്നങ്ങൾക്കും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ കിംസ് ആശുപത്രിയിൽ അഡോളസെന്റ് ഹാർട്ട്കെയർ ക്ലിനിക് ആരംഭിക്കുന്നു.

പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുവേണ്ടിയാണ് ക്ലിനിക്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റവും പാരമ്പര്യവും കുട്ടികളിലും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകും. ഇത്തരം അസുഖങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ക്ലിനിക് വഴി സാധിക്കുമെന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. സുൾഫിക്കർ അഹമ്മദ് പറഞ്ഞു. പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ് ഡോ. ഷീജ, ഡയറ്റീഷ്യൻ എന്നിവർ ഉൾപ്പെടുന്ന ക്ലിനിക്ക് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ 3.30 വരെ പ്രവർത്തിക്കും.