dgp

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാർട്ടൂണുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായി ജില്ലയിലെ ആറ് സ്റ്റേഷനുകളിലേക്കുള്ള കാർട്ടൂണുകളുടെ വിതരണം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർവഹിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് അദ്ദേഹം കാർട്ടൂൺ കൈമാറി. മ്യൂസിയം, പേരൂർക്കട, വലിയതുറ, കോവളം, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരും കാർട്ടൂണുകൾ എറ്റുവാങ്ങി. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളിലും പൊലീസിനെക്കുറിച്ചുള്ള കാർട്ടൂണുകൾ സ്ഥാപിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കറുപ്പസാമി. ആർ എന്നിവരും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.