കല്ലമ്പലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. രണ്ടുപേർക്ക് നിസാര പരിക്കേറ്റു. ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് കുഴിയിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന്‍ രക്ഷാപ്രവർത്തനം നടത്തി. രോഗിയെയും പരിക്കേറ്റവരെയും മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.