കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം അമ്പലത്തിൻകാല ആലംകോട് ശാഖയിലെ വിശേഷാൽ പൊതുയോഗം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ അഡ്മിനിസ്ട്രേറ്റർ കൊറ്റംള്ളി ഷിബു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.യണിയൻ കൗൺസിലർ ജി.ശിശുപാലൻ,കെ.സദാന്ദൻ എന്നിവർ സംസാരിച്ചു.പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായി കെ.സദാനന്ദൻ(ചെയർമാൻ),ഡി.സാംബശിവൻ(വൈസ് ചെയർമാൻ),ടി.ജീവകുമാർ(കൺവീനർ),എസ്.ചന്ദ്രകുമാർ,എസ്.ചന്തു,ടി.ഉദയകുമാർ,കെ.വിജയകുമാർ(കമ്മിറ്റിയംഗങ്ങൾ)തുടങ്ങിയവരെയും തിരഞ്ഞെടുത്തു.