കാട്ടാക്കട:കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രത്യേക സംക്ഷിപ്തവോട്ടർ പട്ടിക പുതുക്കൽ യജ്ഞം പദ്ധതിയ്ക്കായി 15വരെ അപേക്ഷിക്കാം.പദ്ധതി പ്രകാരം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും നിലവിലത്തെ പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനും,ഇരട്ടിക്കൽ/മരണപ്പെട്ടവർ/സ്ഥിരമായി മാറിപ്പോയവർ എന്നീ വോട്ടർമ്മാരെ ഫോറം 7മുഖേന നീക്കം ചെയ്യുന്നതിനും അപേക്കിക്കാം.അപേക്ഷകൾ www.nsvp.in എന്ന വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രം,താലൂക്ക് ഓഫീസ്,ഇ.ആർ.ഒ മുഖേന നൽകാം.വോട്ടർ പട്ടികയിലെ സംശയ നിവാരണത്തിന് കാട്ടാക്കട താലൂക്ക് ഓഫീസിലെ ഇലക്ഷൻ വിഭാഗവുമായോ 0471-2291791എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.