b

കടയ്ക്കാവൂർ: യുവാക്കളുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ പുത്തൻ നട യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. കാടുപിടിച്ചു കിടന്ന പൊലീസ് സ്റ്റേഷൻ പരിസരം ചെത്തി വൃത്തിയാക്കി പാഴ് മരങ്ങൾ മുറിച്ചു മാറ്റി. കൂട്ടിയിട്ടിരുന്ന ബൈക്കുകൾ പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നിന്ന് മാറ്റി വശത്തോട്ട് ഒതുക്കി വെച്ചു. യുവാക്കളെ സഹായിക്കാനായി തൊഴിലുറപ്പ് തൊഴിലാളികളും എത്തിച്ചേർന്നു. ശുചീകരണ പ്രവർത്തനങ്ങൾ അഞ്ചുതെങ്ങ് സർക്കിൾ ഇൻസ്പെക്ടർ എസ്. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്ര, സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ ഗീതാകുമാരി, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ, മിഥുൻ എന്നിവർ സംസാരിച്ചു. മനോമോഹൻ, അർജുൻ, മിതുൻതുളസി, വിഷ്ണു, സാജൻ, സുബിൻ, മഹേഷ് എന്നിവർ നേതൃത്വം നൽകി.