കുറ്റിച്ചൽ:കുറ്റിച്ചൽ അരുകിൽ രാഗം തീയറ്റേഴ്സിന്റെ ഗ്രന്ഥശാലയിൽ നാട്ടുചരിത്ര പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രാദേശിക ചരിത്ര പഠന സെമിനാറും 11ന് രാവിലെ 9.30ന് ഗ്രന്ഥശാലയിൽ നടക്കും.പഠന കേന്ദ്രം പ്രസിഡന്റ് ജെ.എ.സെൽവരാജിന്റെ അദ്ധ്യക്ഷതയിൽ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ഉദ്ഘാടനം ചെയ്യും.ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ നാട്ടുചരിത്രം എന്ത് എങ്ങനെ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.11മുതൽ നടക്കുന്ന സെമിനാറിൽ കുറ്റിച്ചലിന്റെ പഠന മേഖലകൾ എന്ന വിഷയം റിട്ട.പ്രൊഫ.ഉത്തരംകോട് ശശി അവതരിപ്പിക്കും.1.30ന് ചരിത്ര വിജ്ഞാന ശേഖരണം രചന എന്ന വിഷയം സപ്തപുരം അപ്പുക്കുട്ടൻ അവതരിപ്പിക്കും. 3.30ന് കഥാ കൃത്ത് പി.കെ.സുധി പ്രാദേശിക ചരിത്രവും സാഹിത്യവും എന്ന വിഷയം അവതരിപ്പിക്കും.തുടർന്ന് 4മുതൽ കവിയരങ്ങ്.