വക്കം: കൊല്ലം-നാഗർകോവിൽ പാസഞ്ചർ ട്രെയിനിന് കടയ്ക്കാവൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അടൂർ പ്രകാശ് എം.പിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് പാസഞ്ചഴ്സ് അസോസിയേഷൻ ട്രഷറർ ആർ.എസ്. സജിൻ പറഞ്ഞു. 15 വർഷത്തിന് ശേഷം കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന ആദ്യ ട്രെയിനാണിത്. കടയ്ക്കാവൂരിൽ നിന്ന് രാവിലെ 9.10 ന് കൊല്ലത്തേയ്ക്കും, വൈകിട്ട് 3.57 നാഗർകോവിലിലേക്കുമാണ് ട്രെയിൻ സമയം