കാട്ടാക്കട:ബൈക്കിടിച്ച് ലോട്ടറി വില്പനക്കാരൻ പൂവച്ചൽ ഉണ്ടപ്പാറ മാവിള തോട്ടരികത്തു വീട്ടിൽ സുന്ദരൻ (67) മരിച്ചു. ശനിയാഴ്‌ച വൈകുന്നേരം 7 മണിയോടെ ഉണ്ടപ്പാറ ആയൂർവേദ ആശുപത്രിക്കു മുന്നിൽവച്ച് ലോട്ടറി വിൽക്കാൻ പൂവച്ചലേക്ക് വരുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു.ഉടൻതന്നെ വെള്ളനാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:ലളിത.മകൾ:അജിത.മരുമകൻ: വിൻസന്റ്.