മലയിൻകീഴ് :വിളപ്പിൽശാല ശ്രീകണ്ഠശാസ്ത ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്ന് മുതൽ 16 വരെ നടക്കും.രാവിലെ 8.30ന് ബിംബശുദ്ധി,കലശാഭിഷേകം,നാരായണീയം.ഉച്ചയ്ക്ക് 12.30ന് തൃക്കൊടിയേറ്റ് സദ്യ.വൈകിട്ട് 5.15ന് ഭജന,രാത്രി 7ന് തൃക്കൊടിയേറ്റ്,8.40 ന് പുഷ്പാഭിഷേകം.10ന് വൈകിട്ട് 5.10ന് ഭജൻസ്, 6.45ന് കേരള നാരായണീയ സേവാ സമിതി ആചാര്യൻ കെ.ഹരിദാസ്ജിയുടെ ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 8.30ന് മാജിക് മെഗാഷോ.11 ന് രാത്രി 7.30ന് നൃത്തസന്ധ്യ.12 ന് വൈകിട്ട് 7ന് കളമെഴുത്തുംപാട്ടും.13ന് രാത്രി 7.30 ന് നടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും,14 ന് രാവിലെ 7 ന് ശാസ്താവിന് നെയ്യഭിഷേകം,8.30 ന് ഉത്സവബലി, ഉച്ചയ്ക്ക് 1 ന് കഞ്ഞിവീഴ്ത്ത് സദ്യ,രാത്രി 8 ന് സേവ എഴുന്നള്ളത്ത്.15 ന് വൈകിട്ട് 7ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 8.30 ന് ശ്രീഭൂതബലി, തുടർന്ന് പള്ളിവേട്ടയ്ക്ക് എള്ളുവിളയിലെ വേട്ടക്കളത്തിലേക്ക് എഴുന്നള്ളത്ത്.16ന് 1വിലെ 9ന് ഗജപൂജ, തുടർന്ന് ആനയൂട്ട്. ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, 2 ന് ആറാട്ട് ബലി, 3 ന് തൃക്കൊടിയിറക്ക്. വൈകിട്ട് 4ന് കൊല്ലംകോണം തോട്ടുനടക്കാവിൽ ആറാട്ട്. രാത്രി 7 ന് തിരുവാതിരക്കളി, 8.30 ന് ഗാനസന്ധ്യ.