കിളിമാനൂർ: വാമനപുരം ആനാകുടി മുളമന വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ദിനാഘോഷം 10ന് ഉച്ചയ്ക്ക് 1.30ന് ഡോ.എ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ശ്രീനന്ദന ഹരി വിശിഷ്ടാതിഥിയായിരിക്കും.സ്കൂൾ മാനേജർ ആർ.എം.പരമേശ്വരൻ സ്വാഗതം പറയും.പി.ടി.എ പ്രസിഡന്റ് മോഹനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.ലെനിൻ,ടി.എസ്.ഷീജ,മണികണ്ഠൻ,ഈട്ടിമൂട് മോഹനൻ, കെ.ബാബുരാജ്,കെ.ആർ.ഷാജികുമാർ,എ.കെ.അജീബ്,ആർ.പി.ശ്രീലത,എസ്.എസ്.അഖിൻ എന്നിവർ സംസാരിക്കും.