കിളിമാനൂർ:കിളിമാനൂർ സ്കൂൾ ഒഫ് മാത്സ് വാർഷികവും സ്വർണ മെഡൽ വിതരണവും 11, 12 തീയതികളിൽ കിളിമാനൂർ ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടക്കും.11ന് രാവിലെ 9 ന് ഗവ.എച്ച്.എസ്.എസ് എച്ച്.എം എസ്.അജിത ഉദ്ഘാടനം ചെയ്യും.തുടർന്ന് സുനീബ് അനുസ്മരണവും.എസ്.ജ്യോതികുമാർ,വി.മധു,എസ്.യഹിയ, എസ്.നവാസ്, കെ.അനിൽകുമാർ,എസ്.എസ്.സിനി,ആർ.രാജീവ്,എം.ഹരിലാൽ എന്നിവർ സംസാരിക്കും. 12ന് രാവിലെ 10.30ന് സർഗ സല്ലാപത്തിൽ മുണ്ടശേരി അവാർഡ് ജേതാവ് കൃഷ്ണൻകുട്ടി മടവൂർ,കവി വിജു പിരപ്പൻകോട് എന്നിവർ പങ്കെടുക്കും.എസ്.പ്രദീപ്കുമാർ,എം.സി.അഭിലാഷ്,യു.എസ്.സുജിത് എന്നിവർ സംസാരിക്കും.2.30ന് സ്വർണ മെഡൽ,അവാർഡ് എന്നിവയുടെ വിതരണം.നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാകും.