jan08b

ആറ്റിങ്ങൽ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം. ആറ്റിങ്ങലിൽ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ പ്രകടനം നടന്നു. കച്ചേരി ജംഗ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും തുടർന്ന് തിരികെ കച്ചേരി ജംഗ്‌ഷനിലും അവസാനിച്ചു. കച്ചേരി ജംഗ്‌ഷനിൽ നടന്ന സമ്മേളനം ഐ.എൻ.ടി.യു.സി നേതാവ് ആർ.എം. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കടയ്ക്കാവൂർ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരോട് ട്രെയിൻ യാത്ര ഒഴിവാക്കി സഹകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻ‌ഡ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, എന്നീ ബസ് സ്റ്റാൻ‌ുകളിലും ട്രേഡ് യൂണിയൻ നേതാക്കൾ പ്രചരണം നടത്തിയിരുന്നു. പണിമുടക്കിന്റെ ഭാഗമായി കച്ചേരി ജംഗ്ഷനിൽ വൈകിട്ട് 6 മണി വരെ യോഗങ്ങളും കലാപരിപാടികളും നടന്നു.