ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ അക്ഷയകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാംബവസംഘം നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.ജി. സോമന്റെ നേതൃത്വത്തിൽ അക്ഷയകേന്ദ്രം സംസ്ഥാന ഡയറക്ടർക്കും ജില്ലാ ഓഫീസർക്കുമാണ് നിവേദനം നൽകിയത്. നിലവിൽ കോട്ടുകാൽ പഞ്ചായത്ത് പരിധിയിലെ കോട്ടുകാൽക്കോണത്താണ് അക്ഷയകേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ ബാലരാമപുരം ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ബാലരാമപുരം ജംഗ്ഷനിൽ അക്ഷയകേന്ദ്രം വേണമെന്നാണ് ആവശ്യം.