വർക്കല: ഭാരതരത്ന മദർ തെരേസ ഗോൾഡ് മെഡൽ ജേതാവ് ഡോ. ജയരാജു മാധവനെ 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വ്യവസായ സമ്മേളനത്തിൽ ആദരിച്ചു. വിദ്യാഭ്യാസ, ശാസ്ത്ര- സാങ്കേതിക ഗവേഷണം, ഊർജ്ജ സംരക്ഷണം, പാരമ്പര്യേതര ഊർജ്ജം എന്നീ മേഖലകളിലെ പഠനപ്രവർത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് ആദരിച്ചത്. മന്ത്രി ഇ. പി. ജയരാജൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ പൊന്നാാടയും ഫലകവും നൽകി. മന്ത്രി ടി.പി. രാമ കൃഷ്ണൻ, വി. ജോയി എം.എൽ.എ., തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.