ആറ്റിങ്ങൽ: ദേശീയപാതയിൽ മംഗലപുരം ജംഗ്ഷനു സമീപം കാറിടിച്ച് ബൈക്ക് യാത്രികൻ മരണമടഞ്ഞു.
മേലാറ്റിങ്ങൽ ആലംകോട് ശ്രീനിലയത്തിൽ സഞ്ജീവ്- വസന്ത ദമ്പതികളുടെ മകൻ നിതിൻ രാജ്( 31) ആണ് മരിച്ചത് .ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു അപകടം. ചാക്കയിലെ പരസ്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു നിതിൽ രാജ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അമിത വേഗതയിൽ തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കുലും രാവിലെ 4.30 മണിയോടെ മരണമടയുകയായിരുന്നു. അവിവാഹിതനാണ്. ശ്രീരാജ് സഹോദരൻ .