നെയ്യാറ്റിൻകര :കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി) വാർഷിക ജനറൽ കൗൺസിലിന് 10ന് നെയ്യാറ്റിൻകരയിൽ തുടക്കം.നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കുന്ന ജനറൽ കൗൺസിൽ 'അധികാര പങ്കാളിത്തം നീതിസമൂഹത്തിന്' എന്ന പ്രമേയമാണ് ചർച്ചചെയ്യുന്നത്.
നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ കേരളത്തിലെ 12 രൂപതകളിലെയും രൂപതാധ്യക്ഷൻമാരുടെ പ്രത്യേക യോഗം നടക്കും.ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കും.പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ,എം.വിൻസെന്റ് എം.എൽ.എ,നെയ്യാറ്റിൻകര നഗരസഭാ അദ്ധ്യക്ഷ ഡബ്ല്യു. ആർ.ഹീബ എന്നിവർ പ്രസംഗിക്കും.പൗരോഹിത്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിനെ സമ്മേളനത്തിൽ ആദരിക്കും.വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉപഹാരം നൽകും.ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനമോദനപ്രസംഗം നടത്തും.
പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾക്ക് വൈസ് പ്രസിഡന്റുമാരായ ഷാജി ജോർജ്,ഡോ.അഗസ്റ്റിൻ മുള്ളൂർ, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ,ഫാ.തോമസ് തറയിൽ,ആന്റണി ആൽബർട്ട്,സ്മിത ബിജോയ്, ആന്റണി നൊറോണ എന്നിവർ നേതൃത്വം നൽകും.വിവിധ വിഷയങ്ങളിൽ പി.ആർ.കുഞ്ഞച്ചൻ,പ്ലാസിഡ് ഗ്രിഗറി, ഡോ.ചാൾസ് ലിയോൺ എന്നിവർ പ്രബന്ധം അവതരിപ്പിക്കും.