ആറ്റിങ്ങൽ: ജെ.എൻ.യു സർവകലാശാലയിൽ യൂണിയൻ പ്രസിഡന്റിനെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ആന്റസ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം, മണ്ഡലം പ്രസിഡന്റ് മുകുന്ദൻ ബാബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീദത്, ആദർശ് ബി. മുരളി, അജിൻ ബാബു, വിഷ്ണു എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് അജ്മൽ എ, അജാസ്, ജഗൻ, സുഭാഷ് എന്നിവർ നേതൃത്വം നൽകി.